09:30pm 09 November 2026
NEWS
ഈ ആശമാരെകൊണ്ട് തോറ്റു
പണിയാകുമെന്ന് മുന്നറിയിപ്പ് ?

13/06/2025  12:35 PM IST
അനീഷ് മോഹനചന്ദ്രന്‍
നിലമ്പൂര്‍ ആശമാര്‍
HIGHLIGHTS

നിലമ്പൂരിൽ തമ്പടിച്ചിരിക്കുന്ന ആശമാര്‍ പ്രവര്‍ത്തിക്കേണ്ടത് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ തോൽവിക്കുവേണ്ടിയാണെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ... 

തിരുവനന്തപുരം : നിലമ്പൂരിൽ ആശമാരുടെ പ്രചാരണപ്രവര്‍ത്തനങ്ങൾ ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന് സംസ്ഥാനപൊലീസ് രഹസ്യാന്വേഷണ വിഭാഗം. ഇടതുസ്ഥാനാര്‍ത്ഥി എം. സ്വരാജിനെ തോൽപ്പിക്കാൻ വേണ്ടിയാണ് ആശമാര്‍ നിലമ്പൂരിൽ എത്തിയിരിക്കുന്നത്. വീടുകൾ തോറും കയറിയിറങ്ങുന്ന ആശ പ്രവര്‍ത്തകര്‍ക്ക് സ്ത്രീവോട്ടര്‍മാരെ സ്വാധീനിക്കാനാകുമെന്നും അത് ഫലത്തിൽ പ്രതികൂലതരംഗം സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. അതേസമയം, യഥാര്‍ത്ഥ ആശമാര്‍ തങ്ങൾക്കൊപ്പമാണെന്ന് പറഞ്ഞാണ് സംസ്ഥാനസര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നത്. 
       നിലമ്പൂരിൽ തമ്പടിച്ചിരിക്കുന്ന ആശമാര്‍ പ്രവര്‍ത്തിക്കേണ്ടത് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുടെ തോൽവിക്കുവേണ്ടിയാണെന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമര്‍ശം. ആശമാരുടെ പ്രശ്നങ്ങൾക്ക് കാരണം കേന്ദ്രനിലപാടാണെന്ന പക്ഷമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഇത് പരമാവധി വോട്ടര്‍മാരിലെത്തിക്കാൻ അവസാനഘട്ട പ്രചാരണത്തിലൂടെ സാധിക്കുമെന്നാണ് നേതാക്കൾ കരുതുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നിര്‍ണ്ണായക ഘടകമല്ലാത്ത സാഹചര്യത്തിൽ ഇടതുപക്ഷം പ്രത്യക്ഷത്തിൽ ഫോക്കസ് ചെയ്യുന്നത് ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റം തടയാനാണ്. 
       ലീഗിനകത്ത് ആര്യാടനോട് ചിലര്‍ക്ക് താത്പര്യക്കുറവുണ്ട്. ഇത് തങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നും ഇടതുപക്ഷം കരുതുന്നു. തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. പ്രാചരണപ്രവര്‍ത്തനങ്ങളിൽ പി.വി. അൻവര്‍ ഇപ്പോഴും ഏറെ പിന്നിലാണ്. ഇത് യു.ഡി.എഫിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img